07:09pm 30 April 2026
NEWS
മകനെ പരീക്ഷാകേന്ദ്രത്തിലാക്കാൻ കാമുകനൊപ്പമെത്തിയ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി
25/02/2025  02:08 PM IST
nila
മകനെ പരീക്ഷാകേന്ദ്രത്തിലാക്കാൻ കാമുകനൊപ്പമെത്തിയ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി

കാമുകനൊപ്പം മകന്റെ പരീക്ഷാകേന്ദ്രത്തിലെത്തിയ യുവതിയെ ഭർത്താവ് വെടിവെച്ച് കൊലപ്പെടുത്തി.  ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലിയിലാണ് സംഭവം. ഔറംഗബാദ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഗാന്ധാരി സ്വദേശിയായ നരേഷ് സിങ്(40) ആണ് ഭാര്യ സാവിത്രി (34)യെ കൊലപ്പെടുത്തിയത്. യുവതിയുടെ തലയിലാണ് പ്രതി നിറയൊഴിച്ചത്. 

പതിനേഴ് വർഷം മുമ്പാണ് നരേഷും സാവിത്രിയും വിവാഹിതരായത്. അക്ഷാൻഷു (16), ഖുഷി എന്നിങ്ങനെ രണ്ട് മക്കളാണ് ഇവർക്കുണ്ടായിരുന്നത്. ഒരുവർഷം മുമ്പാണ് സാവിത്രി ഭർത്താവിനെ ഉപേക്ഷിച്ച യുവതി കാമുകനായ സർജീത് സിങ് എന്നയാൾക്കൊപ്പം താമസം ആരംഭിച്ചു. രണ്ടു മക്കളും യുവതിക്കൊപ്പമായിരുന്നു. 

ഗാന്ധാരി സ്വദേശിയായ സർജീത് നിലവിൽ നോയിഡയിലായിരുന്നു താമസം. തിങ്കളാഴ്ച രാവിലെ അക്ഷാൻഷുവിനെ പത്താംക്ലാസ് ബോർഡ് എക്‌സാമിനായി പരീക്ഷാകേന്ദ്രത്തിൽ കൊണ്ടാക്കാൻ എത്തിയപ്പോഴാണ് സാവിത്രിക്കും സർജീതിനും നേരെ ആക്രമണമുണ്ടായത്. പരീക്ഷാകേന്ദ്രത്തിന് പുറത്ത് മറഞ്ഞുനിന്നാണ് നരേഷ് ആക്രമണം നടത്തിയത്. വെടിയേറ്റ സർജീത് അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ശേഷം രക്ഷപെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img